അത്തോളി പഞ്ചായത്ത് സെക്രട്ടറിയുടെ മേശപ്പുറത്ത് സ്ഥാപിച്ചിരുന്ന ഈ ചെറിയ ബോർഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഓഫീസിലെത്തുന്ന പൊതുജനങ്ങൾ ഒഴിഞ്ഞ കസേരകൾ കണ്ടാലും ഇരിക്കാൻ അനുമതി ചോദിച്ച് കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലളിതമായ ആശയമാണ് ബോർഡിലൂടെ നൽകിയത്.
ഇത് സ്ഥാപിച്ചത് മുൻ അത്തോളി പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ ആണ്. പൊതുജനങ്ങളോട് സൗഹൃദപരമായും മാനുഷികമായും ഇടപെടണമെന്ന അദ്ദേഹത്തിന്റെ സമീപനത്തിന്റെ ഭാഗമായിരുന്നു ഈ ചെറിയ ഇടപെടൽ.
ഒരാഴ്ച മുമ്പ് അത്തോളിയിൽ നിന്ന് ഒളവണ്ണ പഞ്ചായത്തിലേക്ക് സ്ഥലംമാറിയെങ്കിലും, അദ്ദേഹം സ്ഥാപിച്ച ആ ബോർഡിന്റെ ചിത്രം ഇപ്പോഴും ആളുകളുടെ ശ്രദ്ധ നേടുകയാണ്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തിരുന്ന കാലത്തും സമാനമായ ബോർഡ് സ്ഥാപിച്ചിരുന്നതായി അനിൽകുമാർ പറയുന്നു.
വലിയ പ്രഖ്യാപനങ്ങളേക്കാൾ ചിലപ്പോൾ ഇത്തരം ചെറിയ കാര്യങ്ങളാണ് ഒരു സർക്കാർ ഓഫീസിന്റെ ജനസൗഹൃദ സ്വഭാവം വ്യക്തമാക്കുന്നത്.
👏 ടി. അനിൽകുമാറിന് അഭിനന്ദനങ്ങൾ.
