Featured News

Posts List

Posts Slider

Health

Economy

ജനങ്ങളോട് ഇങ്ങനെ വേണം ഒരു ഉദ്യോഗസ്ഥന്റെ സമീപനം…‘ദയവായി ഇരിക്കുക, അനുവാദം വേണ്ട’; ശ്രദ്ധേയമായി ഓഫിസിലെ ബോർഡ്…
ജനങ്ങളോട് ഇങ്ങനെ വേണം ഒരു ഉദ്യോഗസ്ഥന്റെ സമീപനം…‘ദയവായി ഇരിക്കുക, അനുവാദം വേണ്ട’; ശ്രദ്ധേയമായി ഓഫിസിലെ ബോർഡ്…

അത്തോളി പഞ്ചായത്ത് സെക്രട്ടറിയുടെ മേശപ്പുറത്ത് സ്ഥാപിച്ചിരുന്ന ഈ ചെറിയ ബോർഡാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഓഫീസിലെത്തുന്ന പൊതുജനങ്ങൾ ഒഴിഞ്ഞ കസേരകൾ കണ്ടാലും ഇരിക്കാൻ അനുമതി ചോദിച്ച് കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലളിതമായ ആശയമാണ് ബോർഡിലൂടെ നൽകിയത്.

ഇത് സ്ഥാപിച്ചത് മുൻ അത്തോളി പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ ആണ്. പൊതുജനങ്ങളോട് സൗഹൃദപരമായും മാനുഷികമായും ഇടപെടണമെന്ന അദ്ദേഹത്തിന്റെ സമീപനത്തിന്റെ ഭാഗമായിരുന്നു ഈ ചെറിയ ഇടപെടൽ.

ഒരാഴ്ച മുമ്പ് അത്തോളിയിൽ നിന്ന് ഒളവണ്ണ പഞ്ചായത്തിലേക്ക് സ്ഥലംമാറിയെങ്കിലും, അദ്ദേഹം സ്ഥാപിച്ച ആ ബോർഡിന്റെ ചിത്രം ഇപ്പോഴും ആളുകളുടെ ശ്രദ്ധ നേടുകയാണ്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തിരുന്ന കാലത്തും സമാനമായ ബോർഡ് സ്ഥാപിച്ചിരുന്നതായി അനിൽകുമാർ പറയുന്നു.

വലിയ പ്രഖ്യാപനങ്ങളേക്കാൾ ചിലപ്പോൾ ഇത്തരം ചെറിയ കാര്യങ്ങളാണ് ഒരു സർക്കാർ ഓഫീസിന്റെ ജനസൗഹൃദ സ്വഭാവം വ്യക്തമാക്കുന്നത്.

👏 ടി. അനിൽകുമാറിന് അഭിനന്ദനങ്ങൾ.

Latest News

വേമ്പനാട് കായലിൽ ഒഴുകുന്ന പൂക്കളം; ഓണാഘോഷത്തിന് വേറിട്ട നിറപ്പകിട്ട്

ആലപ്പുഴ: ഓണാഘോഷങ്ങളുടെ ഭാഗമായി വേമ്പനാട് കായലിൽ ഒരുക്കിയ ഒഴുകുന്ന പൂക്കളം ശ്രദ്ധേയമായി. കായലിന്റെ നടുവിൽ വള്ളത്തിൽ സജ്ജീകരിച്ച പൂക്കളമാണ് സന്ദർശകരുടെയും നാട്ടുകാരുടെയും ശ്രദ്ധ നേടിയത്. വിവിധ നിറങ്ങളിലുള്ള പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. പരമ്പരാഗത ഓണാഘോഷങ്ങൾക്ക് പുതുമയേകുന്ന രീതിയിലാണ് കായലിൽ ഒഴുകുന്ന…

പ്രധാനമന്ത്രിയും രാഷ്ട്രപതിയും മലയാളികൾക്ക് ഓണാശംസകൾ നേർന്നു

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ പങ്കുവെച്ചത്. ഓണം പ്രകൃതിയോടുള്ള നന്ദി…

മുല്ലപ്പെരിയാർ വിഷയം: കേരളത്തിന്റെയും തമിഴ്നാടിന്റെയും ആശങ്കകൾ പരിഗണിക്കുമെന്ന് പാർലമെന്ററി സമിതി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും താൽപര്യങ്ങളും ആശങ്കകളും ഒരുപോലെ പരിഗണിക്കുമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഓൺ വാട്ടർ റിസോഴ്സസ് ചെയർമാൻ രാജീവ് പ്രതാപ് റൂഡി. മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ വിലയിരുത്തലിനായി ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഇടുക്കിയിൽ…

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തെ തുടർന്ന് കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ…

പാക്കിസ്ഥാനിൽ അസാധാരണ സൈനിക നീക്കം; റാവൽപിണ്ടിയിൽ മൂന്ന് കമ്പനി സൈന്യത്തെ വിന്യസിക്കും

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ മൂന്ന് കമ്പനി സൈന്യത്തെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പാക്ക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരത്തിൽ ആറ് മാസത്തേക്കാണ് സൈനിക വിന്യാസത്തിന് അനുമതി നൽകിയിരിക്കുന്നത്. സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനായി സൈന്യത്തെ വിന്യസിക്കണമെന്ന പഞ്ചാബ് ആഭ്യന്തര വകുപ്പിന്റെ…